KeralaLatest

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്​ ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് അന്വേഷണത്തിന്​ ഉത്തരവിട്ടത്. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊണ്ടോട്ടി കിഴിശ്ശേരി എന്‍.സി. മുഹമ്മദ്​ ശരീഫ്​ ഷഹ്​ല തസ്​നി ദമ്പതികളുടെ രണ്ട്​ ഗര്‍ഭസ്​ഥ ശിശുക്കളാണ്​ കോഴിക്കോട്​ മെഡിക്കല്‍ ആശുപത്രിയില്‍ ഞായറാഴ്​ച വൈകി​ട്ടോടെ മരിച്ചത്​. കൂടാതെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതാണ്​ കാരണമെന്ന്​ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാതാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Related Articles

Check Also
Close
Back to top button