Latest

സമ്പന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി

“Manju”

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി ചൈനീസ് വ്യവസായി സോങ് ഷന്‍ഷാനെ പിന്നിലാക്കിയാണ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 80ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്. പ്രെട്രോളിയം, കെമിക്കല്‍സ് ബിസിനസുകള്‍ എന്നിവയില്‍ നിന്ന് ഡിജിറ്റല്‍, റീട്ടെയില്‍ മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അംബാനിയുടെ ആസ്തിയില്‍ പെട്ടെന്നുളള വര്‍ദ്ധനവിന് കാരണമായത്.

കഴിഞ്ഞ ഡിസംബറില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി സോങ് ഷന്‍ഷാനെ ഏഷ്യയിലെ സമ്പന്നന്മാരില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 22ബില്യണ്‍ യു.എസ് ഡോളറിന്റെ കുറവാണ് സോങ് ഷന്‍ഷാനെ രണ്ടാം സ്ഥാനക്കാരനാക്കിയത്. മാത്രമല്ല, ഗൂഗിള്‍ ഉള്‍പ്പടെയുളള കമ്പനികള്‍ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍, നവംബറില്‍ റിലയന്‍സിന്റെ ഓഹരികളില്‍ നേരിട്ട തകര്‍ച്ച മുകേഷ് അംബാനിയെ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ പിന്തള്ളപ്പെടാന്‍ കാരണമായി മാറിയിരുന്നു.

രണ്ടാം സ്ഥാനക്കാരനായ സോങ് ഷന്‍ഷാനെയുടെ ആസ്തി ബ്ലൂംബെര്‍ഗ് ബില്യണെയര്‍സ് ഇന്‍ഡെക്സ് പ്രകാരം 77.8 ബില്യണ്‍ ഡോളറാണ്. ലോക കോടീശ്വരന്മാരില്‍ പതിനൊന്നാം സ്ഥാനമാണ് 66 കാരനായ സാങ് ഷന്‍ഷാനെയ്ക്കുള്ളത്. മാധ്യമപ്രവര്‍ത്തനം, കൂണ്‍കൃഷി, ആരോഗ്യസംരക്ഷണം, തുടങ്ങിയ മേഖലകളില്‍ തുടങ്ങി ഇന്ന് വാക്സീന്‍ നിർമ്മാതാക്കളായ ബെയ്ജിങ് വാന്‍തായി, നോങ്ഫു സ്പ്രീങ്സ് എന്ന കുപ്പിവെളള കമ്പനിവരെ ഷന്‍ഷാന്റെ ഉടമസ്ഥതയിലുളളതാണ്.

Related Articles

Back to top button