KeralaLatest

ലക്ഷ്മിപുരം റെസിഡൻസ് അസോസിയേഷന്റെ ഉദ്‌ഘാടനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു

“Manju”

തിരുവനന്തപുരം :മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ കള്ളിക്കാട് വാർഡും പൂലന്തറ വാർഡുമായി വ്യാപിച്ചുകിടക്കുന്ന ലക്ഷ്മിപുരം ഏരിയ നിവാസികളുടെ നേതൃത്വത്തിൽ ലക്ഷ്മിപുരം റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു .

റെസിഡൻസ് അസോസിയേഷന്റെ ഉദ്‌ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി 27.02.2021 വൈകുന്നേരം 5.30 -നു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ റ്റി നന്ദു, കള്ളിക്കാട് വാർഡ് മെമ്പർ മഹീന്ദ്രൻ, പൂലന്തറ വാർഡ് മെമ്പർ എസ് സുധർമ്മണി,അനിൽകുമാർ.കെ ( എക്സിക്യൂട്ടീവ് മെമ്പർ -LRA), സജീവൻ എടക്കാടൻ എന്നിവർ ആശംസകൾ നേർന്നു. ലക്ഷ്മിപുരം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വിജയൻ.ജി സ്വാഗതവും ലക്ഷ്മിപുരം റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ.ഗിരീഷ്‌കുമാർ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button