IndiaLatest

യുവാക്കള്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി

“Manju”

പ്രതിസന്ധികളില്‍ പതറരുത് ; പുതിയ മേഖലകള്‍ കണ്ടെത്തണം ': യുവാക്കളെ  ഉപദേശിച്ച് പ്രധാനമന്ത്രി

ശ്രീജ.എസ്

ഡല്‍ഹി : രാജ്യത്തെ യുവാക്കള്‍ക്ക് ഉപദേശവുമായി മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം വഴി സ്വയം തെരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളില്‍ പതറരുതെന്നും പ്രധാനമന്ത്രി യുവാക്കള്‍ക്ക് ഉപദേശം നല്‍കി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ ‘മോദി തൊഴില്‍ തരൂ’ എന്ന പ്രചാരണം ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്. 35 കോടിയോളം പേര്‍ തൊഴില്‍ രഹിതരായെന്ന റിപ്പോര്‍ട്ടുകളോട് കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോഴാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

സാമ്പ്രദായിക വഴികളില്‍ മാത്രം ഉറച്ച്‌ നില്‍ക്കരുതെന്നും പുതിയ മേഖലകള്‍ കണ്ടെത്തണമെന്നുമാണ് പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയുള്ളവര്‍ക്കേ വിജയിച്ച ചരിത്രമുള്ളുവെന്നും അദ്ദേഹം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ തമിഴ് പഠിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും ശ്രദ്ധേയമായി. തമിഴ്നാട്ടില്‍ മൂന്ന് തവണ പ്രചാരണത്തിനെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആഗ്രഹങ്ങളെ സംബന്ധിച്ച ചോദ്യത്തോട് തമിഴ് പഠിക്കാത്തിലുള്ള നിരാശ മോദി വേദിയില്‍ തുറന്ന് പറഞ്ഞത് .

Related Articles

Back to top button