KeralaLatest

‘കേരള വികസന രേഖ’ മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്യും

“Manju”

അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യാർ ; 'കേരള  വികസന രേഖ' മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്യും | latest news|Congress|dr  manmohan singh ...

ശ്രീജ.എസ്

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റ് മാര്‍ച്ച്‌ രണ്ടിന് രാവിലെ 10 മണിക്ക് തമ്പാനൂര്‍ ഹോട്ടല്‍ ഹൈസിന്തില്‍ നടക്കും. ‘പ്രതീക്ഷ 2030’ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യും.

ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ‘കേരള വികസന രേഖ’ ഡോ. മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും യോഗത്തെ അഭിസംബോധന ചെയ്യും. അഞ്ച് ഘട്ടങ്ങള്‍ നീണ്ട കണ്‍സള്‍ട്ടേഷന്റെ സമാപനമാണ് ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഒന്നാം ഘട്ടത്തില്‍ നടന്നത് പ്രവാസി മലയാളികളുമായുള്ള ആശയ വിനിമയമായിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മലയാളികളുമായുള്ളതായിരുന്നു രണ്ടാം ഘട്ട ആശയ വിനിമയം.

മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ആശയവിനിമയം നടത്തി. നാലാം ഘട്ടത്തില്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയമായിരുന്നു. ഓരോ ജനവിഭാഗവും മേഖലയും നേരിടുന്ന പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഈ സെഷനുകളില്‍ ചര്‍ച്ചാവിഷയമായത്. ഇത്തരം കണ്‍സള്‍ട്ടേഷനുകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്‌ തയ്യാറാക്കിയതാണ് ‘കേരള വികസന രേഖ’.

Related Articles

Back to top button