KeralaLatest

ചലച്ചിത്ര മേളയില്‍ ഇന്ന് 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

“Manju”

ശ്രീജ.എസ്

പാലക്കാട്: ചലച്ചിത്ര മേളയില്‍ ഇന്ന് ചുരുളി ഉള്‍പ്പടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഴ് മത്സരചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുക. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ ,അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോണ്‍ലി റോക്ക്, അസര്‍ബൈജാന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌നാം ചിത്രം റോം, മെമ്മറി ഹൗസ്, ബേര്‍ഡ് വാച്ചിങ് എന്നിവയാണ് ചൊവ്വാഴ്ചത്തെ മത്സര ചിത്രങ്ങള്‍.
ലോകസിനിമാ വിഭാഗത്തില്‍ ഉബര്‍ട്ടോ പസോളിനിയുടെ നോ വെയര്‍ സ്പെഷ്യല്‍, കൗതര്‍ ബെന്‍ ഹനിയ സംവിധാനം ചെയ്ത ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, കിയോഷി കുറസോവ ചിത്രം വൈഫ് ഓഫ് എ സ്‌പൈ എന്നീ ചിത്രങ്ങളാവും പ്രദര്‍ശിപ്പിക്കുക .

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം 1956 മധ്യതിരുവിതാംകൂര്‍, ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും. മലയാള സിനിമ വിഭാഗത്തില്‍ വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, സെന്ന ഹെഡ്ജ് സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഗോഡ് ഓണ്‍ ദി ബാല്‍ക്കണി, 12×12 അണ്‍ ടൈറ്റില്‍ഡ് എന്നീ ചിത്രങ്ങളാണ് ഇന്നത്തെ പ്രദര്‍ശനത്തില്‍ ഉള്ളത്.

Related Articles

Back to top button