പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും
ലണ്ടന്‍: 2020-21 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന് (പി.എഫ്.എ) പുരസ്കാരങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാന്‍ മത്സരിക്കുന്നത്. ഇവരില്‍ നാല് പേരും പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ ആണെന്നതാണ് ശ്രദ്ധേയം.
പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് നോമിനേഷന് പട്ടികയില്‍ ഇടം നേടിയ താരങ്ങള്‍ :-
ഇല്‍കായ് ഗുണ്ടോഗന് – മാഞ്ചസ്റ്റര്‍ സിറ്റി
കെവിന് ഡി ബ്രൂയിന് – മാഞ്ചസ്റ്റര്‍ സിറ്റി
ഫില്‍ ഫോഡന് – മാഞ്ചസ്റ്റര്‍ സിറ്റി
റൂബന്‍ ഡയസ് – മാഞ്ചസ്റ്റര്‍ സിറ്റി
ഹാരി കെയ്ന്‍ – ടോട്ടന്‍ഹാം
ബ്രൂണൊ ഫെര്‍ണാണ്ടസ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2020-21 സീസണില്‍ മികച്ച പ്രകടങ്ങളുടെ അടിസ്ഥാനത്തിലാണ് പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് പരിഗണിക്കുന്നത്. ലിസ്റ്റില്‍ ഇടം നേടിയ നാല് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളും ക്ലബ്ബിന് പ്രീമിയര്‍ ലീഗ് കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ലീഗില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ പങ്കാളിത്തം കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചിരിക്കുന്നത്.