IndiaLatest

പാവങ്ങള്‍ക്ക് 5 കിലോ ധാന്യം; കേന്ദ്ര പദ്ധതി മൂന്ന് മാസം കൂടി

“Manju”

ഡല്‍ഹി: ദാരിദ്രരേഖയില്‍ താഴെ നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നല്‍കുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ പദ്ധതി അവസാനിച്ചാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. പദ്ധതി മൂന്ന് മാസം കൂടി നീട്ടാനുള്ള നടപടികള്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് ആരംഭിച്ചു.

കേന്ദ്ര പൂളില്‍ 159 ലക്ഷം ടണ്‍ ഗോതമ്പുള്ളത് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തിരുമാനം. മാര്‍ച്ച്‌ വരെ പദ്ധതി നീട്ടാന്‍ 68 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതിയിലൂടെ അരിയാണ് നല്‍കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ഗോതമ്പ് ആണ് വിതരണം ചെയ്യുന്നത്.

Related Articles

Back to top button