International

ഹിരോഷിമയിൽ വർഷിച്ചതിന്റെ 133 ഇരട്ടി ശക്തി ;  ഏറ്റവും വിനാശകാരിയായ ആയുധം

“Manju”

ഹിരോഷിമയിൽ വർഷിച്ചതിന്റെ 133 ഇരട്ടി ശക്തിയുള്ള ആറ്റം ബോംബ് വഹിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ വരുന്നു . ‘അന്ത്യദിന ആയുധ’മെന്ന് വിശേഷിപ്പിക്കുന്ന, കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന ഡ്രോണ്‍ നിർമ്മിച്ചിരിക്കുന്നത് റഷ്യന്‍ നാവികസേനയാണ് .

ലോകം കാണാത്ത നിരവധി ആയുധങ്ങൾ റഷ്യയുടെ പക്കൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമാണ് . റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പുറത്തിറക്കിയ ആറ് വരും തലമുറ ആയുധങ്ങളിലൊന്നാണ് പോസിഡോൺ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍.

സമുദ്രങ്ങളുടേയും ഭൂകമ്പങ്ങളുടേയും കുതിരകളുടേയും പുരാതന ഗ്രീക്ക് ദൈവമായ പോസിഡോണിന്റെ പേരാണ് ഈ യുയുവിക്ക്റഷ്യ നല്‍കിയിരിക്കുന്നത്. അണ്വായുധങ്ങള്‍ മാത്രമല്ല മറ്റ് ആയുധങ്ങളും പൊസൈയ്ഡണിലൂടെ പ്രയോഗിക്കാനാകും. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ബെല്‍ഗൊറോഡ് മുങ്ങിക്കപ്പലില്‍ നിന്ന് പോസിഡോണിന്റെ ആദ്യ പരീക്ഷണം റഷ്യന്‍ നാവികസേന നടത്തിക്കഴിഞ്ഞു.

ഈ പുതിയ ഡ്രോണ്‍ ആയുധത്തെ കൂടി ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് തങ്ങളുടെ മുങ്ങിക്കപ്പലുകളിലെ സൗകര്യങ്ങള്‍ 2022 ആകുമ്പോഴേക്കും റഷ്യ പൂര്‍ത്തിയാക്കുമെന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഫോബ്‌സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് പോസിഡോണ്‍ എന്നത് ലോകത്ത് നിലവില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വിനാശകാരിയായ ആയുധങ്ങളിലൊന്നാണ് എന്നാണ്.

സമുദ്രത്തോട് ചേര്‍ന്നുള്ള നഗരങ്ങളില്‍ രണ്ട് മെഗാടണ്‍ ശേഷിയുള്ള അണ്വായുധവുമായി ആക്രമണം നടത്താന്‍ പൊസൈയ്ഡണിന് സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ട് മെഗാ ടണ്‍ എന്നത് ഹിരോഷിമയില്‍ ഇട്ട അണുബോംബിന്റെ 133 ഇരട്ടി വരും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റഷ്യ നീറ്റിലിറക്കിയ ഓസ്‌കാര്‍ ക്ലാസ് ബെല്‍ഗൊറോഡ്, ഖാബറോസ്‌ക് മുങ്ങിക്കപ്പലുകളില്‍ പോസിഡോണിനെ വഹിക്കാനുള്ള സൗകര്യമുണ്ട്. 400 മെഗാടണ്‍ വരെ ശേഷിയുള്ള അണ്വായുധങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുമുണ്ട് ബെല്‍ഗൊറോഡ് മുങ്ങിക്കപ്പലിന്.

Related Articles

Back to top button