IndiaLatest

ഇന്ത്യ നടപ്പിലാക്കുന്നത് ‘ ലോജിസ്റ്റിക് അത്ഭുതം’

“Manju”

വാഷിംഗണ്‍: ഇന്ത്യയുടെ നേരിട്ടുള്ള പണകൈമാറ്റ പദ്ധതിയെ പ്രശംസിച്ച്‌ അന്താരാഷ്‌ട്ര നാണയനിധി. ലോജിസ്റ്റിക് അത്ഭുതമാണ് ഈ രീതിയെന്ന് ഐഎംഎഫിന്റെ ധനകാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പൗലോ മൗറോ പറഞ്ഞു. ലോകമെമ്പാടുമുള്ള ഉദാഹരണങ്ങളില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്.

ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വരുമാനത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും നമുക്ക് ഉദാഹരണങ്ങളുണ്ട്. ഇന്ത്യയുടെ കാര്യം നോക്കുകയാണെങ്കില്‍, അത് ശരിക്കും ശ്രദ്ധേയമാണ്. വാസ്തവത്തില്‍, രാജ്യത്തിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ താഴ്ന്ന വരുമാനമുള്ള ആളുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍, അക്ഷരാര്‍ത്ഥത്തില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നത് യുക്തിസഹമായ അത്ഭുതമാണൈന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളെയും പ്രായമായവരെയും കര്‍ഷകരെയും സഹായിക്കുന്നതിനായി രാജ്യത്ത് നിരവധി പദ്ധതികളുണ്ട്. നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെ സര്‍ക്കാര്‍ സഹായങ്ങള്‍ അവരിലെത്തുന്നു.നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും സമാനമായ മറ്റ് സാമൂഹിക ക്ഷേമ പരിപാടികളും ഇന്ത്യ നടപ്പിലാക്കുന്നത് ഒരു ‘ലോജിസ്റ്റിക് അത്ഭുതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണ കൈമാറ്റങ്ങള്‍ സുരക്ഷിതമായി നടപ്പിലാക്കുന്നതില്‍ തിരിച്ചറിയല്‍ രേഖയായ ആധാറിന്റെ പങ്കും ഐഎംഎഫ് എടുത്തു പറഞ്ഞു. ഇന്ത്യയില്‍ മൊബൈല്‍ ബാങ്കിംഗ് വഴി പണം കൈമാറ്റം ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. ആധാറിലൂടെ ആളുകളെ തിരിച്ചറിയാനും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള കൈമാറ്റങ്ങള്‍ക്കായുള്ള അവരുടെ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിലും ആധാര്‍ സഹായിക്കുന്നു. രാജ്യങ്ങള്‍ക്ക് പരസ്പരം പഠിക്കാന്‍ കഴിയുന്ന കാര്യമാണിത്.

കഴിഞ്ഞ ദിവസം ഐഎംഎഫ് പുറത്ത് വിട്ട കണക്കുകളില്‍ ലോകം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നത് വ്യക്തമായിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നന്നായി വളരുന്നുണ്ടെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button