KeralaLatest

തന്റെ ആദ്യവരുമാനം സീറോ; അനുസിത്താര

“Manju”

കൊച്ചി:  സിനിമയിലെ തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആദ്യ സിനിമയ്ക്ക് തനിക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് അനു സിതാര പറയുന്നു. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇഷ്ട നടന്‍ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകള്‍ എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ ആണ് അനുവിനോട് ആരാധകര്‍ ചോദിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും നടി മറുപടി പറഞ്ഞു. മമ്മൂട്ടിയാണ് ഇഷ്ടനടന്‍ , ആദ്യ വരുമാനം ‘സീറോ’ ആയിരുന്നു, 95 ല്‍ ജനനം, അച്ഛന്റെ പേര് അബ്ദുല്‍ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, തന്നെ വീട്ടില്‍ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറയുന്നു. 2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.

Related Articles

Back to top button