IndiaLatest

നാല് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍

“Manju”

ദില്ലി: ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ നാല് ലക്ഷം പിന്നിട്ടു. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ നാല് ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറമേ മെക്‌സിക്കോ മാത്രമാണ് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യം. പത്ത് രാജ്യങ്ങളാണ് ഒരു ലക്ഷത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍. ആറ് ലക്ഷം മരണങ്ങളോടെ അമേരിക്കയാണ് മരണങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്.

ബ്രസീലില്‍ ഇതുവരെ 5.2 ലക്ഷം പേരാണ് മരിച്ചത്. മെക്‌സിക്കോയില്‍ ഇത് 2.3 ലക്ഷമാണ്. പെറുവില്‍ 1.9 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, കൊളംബിയ എന്നിവങ്ങനെയാണ് പിന്നീടുള്ള ക്രമത്തില്‍. അതേസമയം പത്ത് ലക്ഷത്തില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം നോക്കുമ്പോള്‍ ഇന്ത്യയിലാണ് കുറവ്. ഓരോ പത്ത് ലക്ഷത്തിലും 287 മരണം എന്നതാണ് ഇന്ത്യയിലെ കണക്ക്. റഷ്യയില്‍ ഓരോ ദശലക്ഷത്തിലും 916 പേരാണ് മരിക്കുന്നത്. ഫ്രാന്‍സില്‍ ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ്. മെക്‌സിക്കോയിലും യുഎസ്സിലും ബ്രിട്ടനിലും സമാനമായ നിരക്കാണ്.

ദശലക്ഷത്തില്‍ മരിക്കുന്നവരുടെ എണ്ണം നോക്കുമ്പോള്‍ പെറു വളരെ മുന്നിലാണ്. 5765 മരണങ്ങളാണ് ഓരോ ദശലക്ഷം പേരിലും പെറുവില്‍ സംഭവിക്കുന്നത്. കൊളംബിയ, ഇറ്റലി, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള മരണങ്ങളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. എന്നാല്‍ മൂവായിരത്തിന് താഴെയുമാണ്. ഇന്ത്യയില്‍ മരണനിക്ക് വെറും 1.3 ശതമാനമാണ്. നൂറ് രോഗികളുടെ എണ്ണം എടുക്കുമ്പോള്‍ എത്ര പേര്‍ മരിക്കുന്നുവെന്ന കണക്കാണിത്. ഈ പത്ത് രാജ്യങ്ങളില്‍ വെച്ച്‌ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയിലെ പത്ത് ലക്ഷം പേരിലെ മരണനിരക്ക് വളരെ മുന്നിലാണ്. ഏറ്റവും ഉയര്‍ന്നത് തന്നെയെന്ന് പറയാം. നേപ്പാളില്‍ പത്ത് ലക്ഷം പേരില്‍ 308 ആളുകള്‍ മരിക്കുന്നു എന്നാണ് കണക്ക്. ഇവര്‍ മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുള്ളത്. ഫിലിപ്പൈന്‍സും ഇന്തോനേഷ്യയും മാത്രമാണ് ഇരുന്നൂറിന് മുകളില്‍ മരണനിരക്ക് ഉള്ളത്. 160 ആണ് മലേഷ്യയില്‍. ശ്രീലങ്കയില്‍ 143ഉം അഫ്ഗാനിസ്ഥാനില്‍ 122ഉം ആണ്. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നൂറില്‍ താഴെയാണ് മരണനിരക്ക്. ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലും നിരക്ക് കുറവാണ്.

Related Articles

Back to top button