IndiaLatest

കുട്ടിയാനകൾക്ക് റോഡിൽ വഴിയൊരുക്കി അമ്മയാന

“Manju”

ലക്‌നൗ: മൃഗങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. മൃഗങ്ങളുടെ സ്‌നേഹവും കരുതലും സൂചിപ്പിക്കുന്ന വീഡിയോയെങ്കിൽ അതിന് കാഴ്ചക്കാരേറും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുഞ്ഞുങ്ങൾക്ക് വേണ്ടി വഴിയൊരുക്കുന്ന അമ്മയാനയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. റോഡിലെ സൈക്കിളുകാരനേയും മറ്റ് യാത്രക്കാരേയും അമ്മയാന ഓടിക്കുന്നത് വീഡിയോയിൽ കാണാം. വാഹനങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അമ്മയാന കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ വിളിക്കുന്നത്. ഇതിന് പിന്നാലെ കൂട്ടത്തോടെ കുട്ടിയാനകൾ കാട്ടിൽ നിന്ന് റോഡിലേക്ക് വരുന്നതും വീഡിയോയിൽ ദൃശ്യമാണ്.

ആനകൾ തമ്മിലുള്ള സിഗ്നൽ വഴിയാണ് ഇവർ ആശയവിനിമയം നടത്തുന്നതെന്ന് സുശാന്ത നന്ദ ട്വിറ്ററിൽ കുറിക്കുന്നു. തീവ്രത കുറഞ്ഞ മുരൾച വഴിയാണ് ആശയ വിനിമയം നടക്കുന്നത്. ഇൻഫ്രാ സൗണ്ടിലാണ് ആനകൾക്കിടയിലുള്ള ആശയവിനിമയമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

Related Articles

Back to top button