Malappuram

ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് നൽകിയത് നാല് ലക്ഷത്തിന്റെ സഹായം

“Manju”

പി.വി.എസ്

മലപ്പുറം :ജി​ല്ല​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന ത​ട​വു​കാ​ര്‍​ക്ക് പ്ര​ബേ​ഷ​ന്‍ ഓ​ഫി​സ് മു​ഖേ​ന ന​ല്‍​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യം ന​ല്‍​കി. മു​ന്‍ ത​ട​വു​കാ​ര്‍​ക്കും ആ​ശ്രി​ത​ര്‍​ക്കും സ്വ​യം​തൊ​ഴി​ല്‍ ധ​ന​സ​ഹാ​യം, പ്ര​ബേ​ഷ​ണ​ര്‍​മാ​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം, ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​വ​രു​ടെ മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് പ​ണം ന​ല്‍​കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ത്തെ അ​തി​ജീ​വി​ച്ച ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ര്‍, കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍​ക്ക് ‘ജീ​വ​നം’ പ​ദ്ധ​തി വ​ഴി​യും സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്.

 

Related Articles

Back to top button