IndiaKeralaLatest

പുതിയ വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​കരിക്കുമെന്ന്​ കെജ്​​രി​വാ​ള്‍

“Manju”

 

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്​രി​വാ​ള്‍. ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ (ഡി.ബി.എസ്​.) രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ 2700 ഓളം സ്​കൂളുകള്‍ ഉണ്ട്​. അതില്‍ 1,000 എണ്ണം സ​ര്‍​ക്കാ​ര്‍ മേഖലയിലും 1700 എണ്ണം സ്വകാര്യ മേഘലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളും നിലവില്‍ സി​.ബി​.എ​സ്.ഇ​ സിലബസിലാണ്​ പ്രവര്‍ത്തിക്കുന്നത്​.

2021-22 അ​ധ്യയ​ന വ​ര്‍​ഷം മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സ്​കൂളുകളും ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​നിലേക്ക്​ മാറും. 20 മു​ത​ല്‍ 25 ശതമാനം സ്വകാര്യ സ്‌​കൂ​ളു​കളും അടുത്ത വര്‍ഷം പു​തി​യ ബോ​ര്‍​ഡിന്റെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സ്‌​കൂ​ളു​ക​ളും ഡി.ബി.എസ്​.ഇയിലേക്ക്​ മാറുമെന്നാണ്​ പ്ര​തീ​ക്ഷി​ക്കു​ന്നതെന്നും കെ​ജ്‌​രി​വാ​ള്‍ പ​റ​ഞ്ഞു

Related Articles

Back to top button