IndiaLatest

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ഗുസ്തി താരം വിനേഷ് ഫൊഗാട്ട്

“Manju”

ന്യൂഡല്‍ഹി : രണ്ടാഴ്ചയ്ക്കിടെ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. റോമില്‍ നടന്ന മറ്റിയോ പെല്ലികോണ്‍ റാങ്കിംഗ് സീരിസ് ഫൈനലില്‍ കാനഡയുടെ ഡയാന വെയ്ക്കറിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫൊഗാട്ട് സ്വര്‍ണം നേടിയത്.

ആദ്യ പീരിഡില്‍ തന്നെ പരമാവധി സ്‌കോര്‍ ചെയ്ത വിനേഷ് രണ്ടാം പീരിഡില്‍ ലീഡ് നിലനിര്‍ത്തിയാണ് ഫൈനലില്‍ വിജയിച്ചത്. കഴിഞ്ഞ ആഴ്ച ക്വൈവില്‍ നടന്ന ടൂര്‍ണമെന്റിലും വിനേഷ് സ്വര്‍ണം നേടിയിരുന്നു. ക്വൈവ് ഫൈനലിലെ വിജയം നല്‍കിയ ആത്മവിശ്വാസവുമായി റോമിലേയ്‌ക്കെത്തിയ വിനേഷ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരിയായാണ് വിനേഷ് റോമില്‍ മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ഫൈനലില്‍ വിജയിച്ച്‌ സ്വര്‍ണ മെഡല്‍ നേടിയതിന് പിന്നാലെ വിനേഷ് ഫൊഗാട്ടിന് 14 പോയിന്റുകള്‍ ലഭിച്ചു. ഇതോടെ തന്റെ കാറ്റഗറിയിലെ ലോക ഒന്നാം നമ്പര്‍ താരമെന്ന നേട്ടവും വിനേഷ് ഫൊഗാട്ടിനെ തേടിയെത്തി.

Related Articles

Back to top button