KeralaLatest

കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ വിദ്യാർത്ഥികൾ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: നെല്ലനാട് വേങ്കമലക്കടുത്ത് വലിയ കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്ത് താമസിക്കുന്ന 30 ഓളം കുടുംബങ്ങളിലെ 20 ഓളം കുട്ടികളുടെ ഓൺലൈൻ പഠനമാണ് അവതാളത്തിൽ ആയിരിക്കുന്നത്.1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പലർക്കും ടി വിയോ മറ്റ് സൗകര്യങ്ങളോ ഇല്ല.കുന്നിന്റെ മുകൾഭാഗം ആയതിനാൽ വൈദ്യുതി വിതരണം പലപ്പോഴും തടസ്സപ്പെടുന്നുമുണ്ട്.
സ്ത്രീകൾ വിറകു ശേഖരിച്ച് വിറ്റാണ് കുടുംബം പുലർത്തുന്നത്. പുരുഷൻമാർക്ക് പലർക്കും പണിയില്ല.പഞ്ചായത്തും ഗവൺമെന്റും സന്നദ്ധ സംഘടനകളും സഹായങ്ങൾ നൽകിയാൽ മാത്രമേ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസം സുഗമമാകുകയുള്ളു.30 ഓളം വരുന്ന ഈ കുടുംബങ്ങൾ തീർത്തും അവഗണനയിൽ ആണെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button