InternationalLatest

മലയാളി യുവതി ലിംക ബുക് ഓഫ് റെകോര്‍ഡ്സില്‍

“Manju”

ദുബൈ: കോടികള്‍ വിലമതിക്കുന്ന 1,350-ലധികം ഡിസ്നി കളിപ്പാട്ടങ്ങളുടെ ശേഖരവുമായി മലയാളി യുവതി ലിംക ബുക് ഓഫ് റെകോര്‍ഡ്സില്‍ ഇടംനേടി. ദുബൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയും വ്യവസായിയുമായ റിസ്‌വാന ഘോരി (33) ആണ് വ്യത്യസ്തമായ റെകോര്‍ഡ് സ്ഥാപിച്ചത്. 25 വര്‍ഷത്തിലേറെയായി ഇവര്‍ ഡിസ്നി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുകയാണ്.

കഴിഞ്ഞ 28 വര്‍ഷമായി മാതാപിതാക്കളോടൊപ്പം ദുബൈയിലാണ് റിസ്‌വാന താമസിക്കുന്നത്. റസാഖ് ഖാന്‍ – ശാഹിദ ബാനു ദമ്പതികളുടെ മകളാണ്. ഡിസ്‌നി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത് പിതാവില്‍ നിന്ന് ലഭിച്ച ഹോബിയായിരുന്നുവെന്ന് റിസ്‌വാനയുടെ അമ്മ പറയുന്നു. തന്റെ കളിപ്പാട്ടങ്ങളെല്ലാം ഡിസ്‌നിലാന്‍ഡ്‌സ്, ഡിസ്‌നിവേള്‍ഡ്, പാര്‍കുകള്‍, സ്റ്റോറുകള്‍, ലോകമെമ്പാടുമുള്ള കളിപ്പാട്ട കടകള്‍ എന്നിവയില്‍ നിന്നുള്ളതാണെന്ന് റിസ്‌വാന പറഞ്ഞു.

Related Articles

Back to top button