KeralaLatest

പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

“Manju”

പാലാരിവട്ടം പാലം തുറന്നുകൊടുത്തു; മന്ത്രി ജി സുധാകരൻ ആദ്യ യാത്ര നടത്തി |  Metro Journal Online

ശ്രീജ.എസ്‌

കൊച്ചി : നിര്‍മാണം പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെയാണ് പാലം തുറന്നുകൊടത്തത്. എന്നാല്‍ പാലം മന്ത്രി ജി. സുധാകരനെത്തുകയും ആദ്യ യാത്രക്കാരനായി പാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടികളേന്തി റാലിയുമായി പാലത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. സമയ ബന്ധിതമായി പാലം പണി പൂര്‍ത്താക്കാന്‍ മേല്‍നോട്ടം വഹിച്ച ഇ.ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച്‌ ബിജെപി പ്രവര്‍ത്തകരും പാലത്തിലൂടെ പ്രകടനം നടത്തി.

Related Articles

Back to top button