InternationalLatest

റഷ്യയെ ഇന്റര്‍നെറ്റില്‍ നിന്ന് ഔട്ടാക്കാൻ യുക്രെയ്നിലെ രണ്ടാമൻ മിഖാലോ ഫെഡറോവ് കളത്തില്‍.

“Manju”

31 വയസ് മാത്രം പ്രായമുള്ള യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി മിഖാലോ ഫെഡറോവയാണ് ഇപ്പോള്‍ പുടിനെ വിറപ്പിക്കുന്നത്.
റഷ്യ ഉക്രൈന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജന്‍സിക്ക് യുക്രെയ്ന്റെ പുതിയ കരുനീക്കം കൃത്യമായി മനസിലായി.

റഷ്യയെ മൊത്തമായി ഇന്റര്‍നെറ്റില്‍ നിന്ന് കട്ട്‌ഓഫ് ചെയ്യാനുള്ള നീക്കവുമായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി മിഖാലോ ഫെഡറോവ് കളത്തിലുണ്ടെന്ന്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഏറ്റവും വലിയ വിശ്വസ്തന്‍, മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.
ഏതായാലും ഏജന്‍സി ഐകാന്‍ ഫെഡറോവിന്റെ അപേക്ഷ നിരാകരിച്ചെങ്കിലും ലോകമാധ്യമങ്ങള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. റഷ്യയ്ക്കെതിരെ ലക്ഷക്കണക്കിന് പേരുള്ള ഡിജിറ്റല്‍ ആര്‍മിയുമായി പോരാട്ടത്തിലാണ്. ആപ്പിള്‍, ഗൂഗിള്‍ പ്രധാന ടെക് കമ്ബനികള്‍ റഷ്യയില്‍ നിന്ന് മുങ്ങിയതിന് കാരണം ഫെഡറോവും സംഘവും ഡിജിറ്റല്‍ ഉപരോധവുമാണ്.

വിശ്വസ്തനായ ഫെഡറോവ് നടത്തിയ വമ്ബന്‍ ഡിജിറ്റല്‍ ക്യാംപെയന്‍ 2019ലെ തിരഞ്ഞെടുപ്പില്‍ സെലന്‍സ്‌കിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
യുദ്ധത്തില്‍ ആശയവിനിമയ സംവിധാനം തകര്‍ന്നതോടെ സാക്ഷാല്‍ ഇലോണ്‍ മസ്‌കിനെ ബന്ധപ്പെട്ട് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പരിധിയിലേക്ക് യുക്രെയ്നെ ഞൊടിയിടയില്‍ കൊണ്ടുവന്നു.
യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യക്കെതിരെ ഡിജിറ്റല്‍ ഉപരോധം എന്ന പുതിയ തന്ത്രമാണ് മെനഞ്ഞത്.

Related Articles

Back to top button