ErnakulamKeralaLatest

ശ്രീനിവാസനും സിദ്ദിഖും ചിറ്റിലപ്പള്ളിയും ട്വന്റി20യിൽ

“Manju”

കൊച്ചി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. എറണാകുളം ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതിയും രൂപീകരിച്ചു.

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകന്‍ ഡോ. ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോസ് ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച അസോസിയേറ്റ് പ്രൊഫസറായിരുന്നു അദ്ദേഹം. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാദ്ധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശനും വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലും സ്ഥാനാര്‍ത്ഥിയാവും.

ചലച്ചിത്ര താരം ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ്, പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയവർ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് രൂപീകരിച്ച പുതിയ ഉപദേശക സമിതി അധ്യക്ഷനായി ചുമതലയേറ്റു. ശ്രീനിവാസനും സിദ്ദിഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളായിരിക്കും.

Related Articles

Back to top button