IndiaSports

വിംബിൾഡൺ :സാനിയ-ബൊപ്പണ്ണ സഖ്യം പുറത്ത്

“Manju”

ലണ്ടൻ: വിംബിൾഡൺ ടെന്നീസിലെ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ് മൂന്നാം റൗണ്ടിൽ അവസാനിച്ചു. മിക്‌സഡ് ഡബിൾസിലെ സാനിയാ മിർസ-റോഹൻ ബൊപ്പണ്ണ സഖ്യത്തിനാണ് തോൽവി പിണഞ്ഞത്. ഡച്ചു താരങ്ങളായ ജീൻ ജൂലിൻ റോജർ- സ്ലോവേനിയയുടെ ആന്ദ്രേ ക്ലീപെക് സഖ്യമാണ് ഇന്ത്യൻ നിരയെ മുട്ടുകുത്തിച്ചത്.

ആദ്യ സെറ്റ് 3-6ന് കൈവിട്ട ഇന്ത്യൻ നിര രണ്ടാം സെറ്റ് 6-3ന് തിരികെപിടിച്ചു. എന്നാൽ ടൈബ്രേക്കറിലേക്ക് നീങ്ങിയ മൂന്നാം സെറ്റിൽ കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ നിര 9-11ന് കീഴടങ്ങി. സാനിയ വനിതാ ഡബിൾസിൽ മുന്നേ തന്നെ പുറത്തായിരുന്നു.

Related Articles

Check Also
Close
Back to top button