IndiaLatest

500 കേന്ദ്രങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ നീക്കിവെച്ചത് 45 കോടി

“Manju”

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ‘ദേശഭക്തി ബജറ്റ്’ അവതരിപ്പിച്ച്‌ ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ. 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘ദേശസ്‌നേഹത്തിന്റെ ഉത്സവം’ ഡല്‍ഹി സര്‍ക്കാര്‍ ആഘോഷിക്കുമെന്നും സിസോദിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡല്‍ഹിയുടെ വരുന്ന 25 വര്‍ഷത്തേക്കുള്ള അടിസ്ഥാന ശിലയാണ് ഇത്തവണത്തെ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശഭക്തി മഹോത്സവത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക തുക ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം ഒതുക്കാതെ രാജ്യമെമ്ബാടും നടന്ന സ്വാതന്ത്ര്യ സമരത്തില്‍ ഡല്‍ഹിയുടെ പങ്ക് വ്യക്തമാക്കുന്നതായിരിക്കും ദേശഭക്തി മഹോത്സവ്.

ഡല്‍ഹിയിലെ 500 കേന്ദ്രങ്ങളില്‍ ത്രിവര്‍ണ പതാകകള്‍ സ്ഥാപിക്കും. ഇതിനായി 45 കോടി രൂപ ബജറ്റില്‍ വകയിരുത്തി . സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെയും ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറിന്റെയും ജീവിതത്തെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ക്ക് 10 കോടി വീതം മാറ്റിയിട്ടുണ്ട് .അതെ സമയം ഡല്‍ഹിയിലെ ജനങ്ങളെ യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നതിന് പരിശീലകരെ നിയമിക്കുന്നതിന് 25 കോടി യും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് 50 കോടി രൂപയും നീക്കിവച്ചിട്ടുണ്ട് .

Related Articles

Back to top button