IndiaLatest

ട്രാന്‍സ്ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മ ജോ​ഗതി പത്മശ്രീ സ്വീകരിച്ചു

“Manju”

ദില്ലി: ട്രാന്‍സ്ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മ ജോ​ഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരം​ഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭവനില്‍ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വൈറലാകുന്നത്.
വീഡിയോ ദൃശ്യത്തില്‍ മഞ്ജമ്മ രാഷ്ട്രപതിയുടെ സമീപത്തേക്ക് നടന്നുചെല്ലുന്നതും അദ്ദേഹത്തിനെ അനു​ഗ്രഹിക്കുന്നതും കാണാം. മഞ്ജമ്മ അദ്ദേഹത്തിന് ശുഭാശംസകള്‍ നേരുന്നതാണെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു. പിന്നീട് ഊഷ്മളമായ ഒരു ചിരിയോടുകൂടെ പുരസ്കാരം സ്വീകരിക്കുന്നു.
മഞ്ജമ്മയുടെ ആശംസയെ സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് രാഷ്ട്രപതിയുടെ ചിരിയില്‍ നിന്നും മനസ്സിലാക്കാം. കര്‍ണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ് മഞ്ജമ്മ ജോ​ഗതി.
സാമൂഹികവും സാമ്ബത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് ഇവരെത്തേടി പത്മ പുരസ്കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്.

Related Articles

Back to top button