India

വാക്സിനേഷൻ നില അറിയാനും ആരോഗ്യ സേതു

“Manju”

ന്യൂഡൽഹി : വാക്സിനേഷൻ സ്റ്റാറ്റസ് അറിയാനും ഇനി ആരോഗ്യ സേതു ആപ്പ് . ഇതിനായി ആരോഗ്യ സേതു പുനക്രമീകരിക്കുകയും ചെയ്തു .

വാക്സിൻ ആദ്യ ഡോസ് എടുത്തെന്ന് സൂചിപ്പിക്കാനായി പേരുകൾക്ക് നേരെ ഒരു നീല ടിക്കാകും വീഴുക . രണ്ട് ഡോസുകളും എടുത്തവരുടെ പേരുകൾക്ക് നേരെ നീല നിറമുള്ള രണ്ട് ടിക്കുകളും “ബ്ലൂ ഷീൽഡും” അടയാളപ്പെടുത്തും . 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷനും ആരോഗ്യസേതു വഴി ചെയ്യാം.

കൊറോണ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ സേതു ആപ്പ് സർക്കാർ അവതരിപ്പിച്ചത്. കോൺടാക്ട് ട്രെയ്‌സിംഗിനും കൊറോണയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും വേണ്ടിയാണ് ആപ്പ് ആവിഷ്ക്കരിച്ചത്.

ബ്ലുടൂത്ത് ജിപിഎസ് സാങ്കേതികവിദ്യ അനുസരിച്ചാണ് പ്രവർത്തനം. ആപ്‌ ഡൗൺലോഡ് ചെയ്ത രണ്ടുവ്യക്തികൾക്ക് ബ്ലൂടൂത്ത് വഴി വിവരങ്ങൾ കൈമാറാനാകും. . ഇവരിൽ ആർക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാൽ അവരുമായി സമ്പർക്കത്തിൽ വന്ന മറ്റ്‌ ആപ്‌ ഉപയോക്താക്കൾക്കെല്ലാം വിവരം ലഭിക്കും. പേര്, പ്രായം, ലിംഗം, മേൽവിലാസം, ഫോൺ നമ്പർ, സ്ഥലം, യാത്രാവിവരങ്ങൾ എന്നിവ ശേഖരിക്കപ്പെടും. പിഎം കെയറിലേക്ക് സംഭാവന, അവശ്യസേവന ദാതാക്കൾക്കുള്ള ഇപാസുകൾ ലഭ്യമാക്കൽ തുടങ്ങി പുതിയ ഫീച്ചറുകളും ആപ്പിലുണ്ട്.

Related Articles

Back to top button