IndiaLatest

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചു

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കൊറോണ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് മൂവരും വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണ് ഉദ്യോഗസ്ഥര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊറോണ വാക്സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. നിര്‍വാചന്‍ സദനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് വാക്സിന്‍ കുത്തിവെയ്പ്പ് നടത്തിയത്. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം എസ് ഗില്ലായിരുന്നു ആദ്യ വാക്സിന്‍ ഡോസ് സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയായ ശേഷമാണ് സുനില്‍ അറോറയും സുശീല്‍ ചന്ദ്രയും രാജീവ് കുമാറും കുത്തിവെപ്പെടുത്തത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന എല്ലാ ഉദ്യോഗസ്ഥരും മുന്‍നിര പ്രവര്‍ത്തകരും നിര്‍ബന്ധമായും വാക്സിനേഷന്‍ സ്വീകരിക്കണമെന്നും സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെതിരെയുള്ള ഭയം ഇല്ലാതാക്കാന്‍ വാക്സിന്‍ കുത്തിവെയ്പ്പ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button