Uncategorized

സ്ത്രീകളെല്ലാം ദിവസവും വ്യായാമവും കായിക പരിശീലനവും നിർബന്ധമാക്കണം: അഞ്ജു ബോബി ജോർജ്ജ്

“Manju”

 

ന്യൂഡൽഹി: ആത്മനിർഭർ ഭാരതം പിറവിയെടുക്കേണ്ടത് വീടുകളിലാണെന്നും സ്ത്രീകൾ ദിവസവും വ്യായാമങ്ങളോ കായിക പരിശീലനമോ ദിനചര്യയുടെ ഭാഗമാക്കണമെന്നും കായിക താരം അഞ്ജു ബോബി ജോർജ്ജ്. ഫിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായിട്ടാണ് മലയാളി ലോകോത്തര അത്‌ലറ്റും ഒളിമ്പ്യനുമായ അഞ്ജു ആഹ്വാനം ചെയ്തത്. ഫിറ്റ് ഇന്ത്യ കായിക പദ്ധതി മേധാവി ഏക്താ ബിഷ്ണോയിയും സാധാരണ വീട്ടമ്മമാരടക്കമുള്ള സ്ത്രീകളോട് കായിക മേന്മ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഫിറ്റ് വുമൺ, ഫിറ്റ് ഫാമിലി, ഫിറ്റ് ഇന്ത്യ എന്നതാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ട ആപ്തവാക്യമെന്നും കായിക താരങ്ങൾ പറഞ്ഞു. ഒരു കുടുംബത്തിലെ സ്ത്രീയുടെ ആരോഗ്യമനുസരിച്ചാണ് ആ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ചിട്ടയായി നടക്കുക. മികച്ച കായിക ക്ഷമതയുള്ള സ്ത്രീയുടെ കുടുംബം മികച്ച ആരോഗ്യശ്രദ്ധയുള്ള കുടുംബമായിരിക്കും. അത്തരം അനേകം കുടുംബങ്ങൾ ചേരുമ്പോഴാണ് ഇന്ത്യയുടെ കരുത്ത് വർദ്ധിക്കുക. ആത്മനിർഭർ ഭാരത് എന്നത് എല്ലാ രംഗത്തും നമ്മൾ നേടേണ്ട സ്വയംപര്യാപ്തതയാണെന്ന ബോധ്യമുണ്ടാക ണമെന്നും അഞ്ജു പറഞ്ഞു.

Related Articles

Back to top button