Thrissur

സാമൂഹിക സന്നദ്ധ സേന: ജില്ലാതല സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 24 ന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 186 സാമൂഹിക സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതിന്റെ ജില്ലാതല ഉദ്ഘാടനവും സെപ്റ്റംബര്‍ 24 ന് ഉച്ച 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്രകൃതിദുരന്തങ്ങളും കോവിഡ് 19 പോലുള്ള മഹാമാരികള്‍ നേരിടുന്നതിനും അതിജീവിക്കുന്നതും ജനകീയ ഇടപെടലുകളിലൂടെ ഫലപ്രദമായ ഒരു ദുരന്തനിവാരണ സംവിധാനം ഏറ്റവും താഴെത്തട്ടില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്വയം സജ്ജരായ സന്നദ്ധസേവകരുടെ പൊതു വേദിയായി സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. സംസ്ഥാനതലത്തില്‍ ഇതുവരെ 3,60,000 ആളുകള്‍ സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്നദ്ധ സേനാംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Back to top button