India

നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഫലം അസാധുവാക്കണമെന്ന് ഹര്‍ജി

“Manju”

ന്യൂഡൽഹി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളേക്കാൾ വോട്ട് നോട്ടയ്ക്ക് ലഭിച്ചാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള പൊതുതാൽപര്യ ഹർജിയിൽ അഭിപ്രായം തേടി സുപ്രീം കോടതി . കേന്ദ്രസർക്കാരിനോടും ,തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇക്കാര്യത്തിലുള്ള പ്രതികരണം അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകൻ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനായില്ലെങ്കിൽ പുതിയ വോട്ടെടുപ്പ് നടത്താൻ അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിരസിക്കാനുള്ള വോട്ടർമാരുടെ അവകാശം 2013 ൽ സുപ്രീം കോടതി ശരിവച്ചിരുന്നു.

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ നോട്ട 6.5 ലക്ഷത്തിലധികം വോട്ടുകൾ നേടി, ഇത് മൊത്തം വോട്ടിന്റെ 1.06 ശതമാനമായിരുന്നു. പതിനേഴാമത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 36 രാഷ്ട്രീയ പാർട്ടികളിൽ 15 പേർക്ക് നോട്ടയേക്കാൾ കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് അസാധുവാക്കിയ സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും പുതിയ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ഒപ്പം “ഇത് ഒരു ഭരണഘടനാ പ്രശ്നമാണെന്നും, നിങ്ങളുടെ വാദം അംഗീകരിക്കപ്പെട്ടാൽ … (എല്ലാ സ്ഥാനാർത്ഥികളും നിരസിക്കപ്പെട്ടാൽ) ആർക്കും എംപിയാകാൻ കഴിയില്ല, നിയോജകമണ്ഡലം പ്രതിനിധീകരിക്കപ്പെടില്ല. അപ്പോൾ പല നിയോജകമണ്ഡലങ്ങൾക്കും പ്രതിനിധീകൾ ഇല്ലാതെ പോകും. അപ്പോൾ എങ്ങനെ പാർലമെന്റ് രൂപീകരിക്കുമെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് ബോബ്ഡെ ഉന്നയിച്ചു.

Related Articles

Back to top button