IndiaLatest

ഡി.എം.കെ എം.പി കനിമൊഴിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഡി.എം.കെ എം.പി കനിമൊഴി കരുണാനിധിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ശനിയാഴ്​ചയാണ്​ രോഗം സ്ഥിരീകരിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളില്‍ സജീവമായിരുന്ന കനിമൊഴി ഇനി നിരീക്ഷണത്തില്‍ കഴിയും. അതെ സമയം എം.പിക്ക് മറ്റു ആരോഗ്യ പ്രശ്​നങ്ങളില്ലെന്നാണ്​ വിവരം.

ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടില്‍ തെരഞ്ഞെടുപ്പ്​. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.​എം.കെയും എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യവും തമ്മിലാണ്​ പ്രധാന പോരാട്ടം .

Related Articles

Back to top button