IndiaLatest

സമീര്‍ വാങ്കഡയെ കുറ്റവിമുക്തനാക്കി കോടതി

“Manju”

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായി രേഖപ്പെടുത്തിയാണ് ജോലി നേടിയതെന്ന വിവാദത്തില്‍ നാര്‍ക്കോട്ടിക് മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡയെ കുറ്റവിമുക്തനാക്കി കോടതി.ഷാരൂഖാന്റെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ക്കിടെയാണ് സമീര്‍ വാങ്കഡെ സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായി കാണിച്ചാണ് ജോലി നേടിയതെന്ന വിവാദം ചൂടുപിടിച്ചത്. എന്നാല്‍ ജന്മനാ മുസ്ലീം അല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. മഹാരാഷ്‌ട്ര മുന്‍ ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കാണ് പരാതി നല്‍കിയത്.ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങളെ കേട്ട ശേഷം 91 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. സമീര്‍ വാങ്കഡേയും പിതാവ് ധ്യാനേശ്വര്‍ വാങ്കഡേയും ഒരിക്കലും ഹിന്ദുമതത്തെ തിരസ്‌ക്കരിച്ച്‌ ഇസ്ലാംമതം സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ സത്യമാണെന്നും കോടതി സ്ഥിരീകരിച്ചു.

Related Articles

Back to top button