KeralaThrissur

തൃശൂർ പൂരം നടത്താൻ അനുമതി

“Manju”

തൃശൂർ: തൃശൂർ പൂരം മുൻവർഷങ്ങൾക്ക് സമാനമായി നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് പൂരം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

തൃശൂർ പൂരത്തിന് അണിനിരത്തുന്ന ആനകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. ആന എഴുന്നള്ളിപ്പും ഉണ്ടാകും. പൂരത്തിന് എത്തുന്നവർ കൊറോണ നിയന്ത്രണങ്ങൾ പാലിക്കണം. മാസ്‌ക് ധരിക്കാതെ പൂരപ്പറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അനുമതി ലഭിച്ചതോടെ പൂരം എക്‌സിബിഷൻ ഉടൻ ആരംഭിക്കും

തൃശൂർ പൂരം സാധാരണ നിലയിൽ നടത്തിയില്ലെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകിയിരുന്നു. പൂരം നടത്തിപ്പിൽ യാതൊരു തരത്തിലുള്ള വെള്ളം ചേർക്കലുകളും അനുവദിക്കില്ലെന്ന നിലപാടാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വീകരിച്ചത്. എട്ട് ഘടക ക്ഷേത്രങ്ങളും പൂരം സാധാരണ നിലയിൽ നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ കളക്ടറുടെ നേതൃത്വത്തിൽ ഉൾപ്പെടെ ചർച്ചകൾ നടത്തിയിരുന്നു.

Related Articles

Back to top button