IndiaLatest

അഞ്ചു കോടിയുടെ മയില്‍പ്പീലി കസ്റ്റംസ് പിടികൂടി

“Manju”

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ചൈനയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച മയില്‍പ്പീലികള്‍ കസ്റ്റംസ് പിടികൂടി. കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 21 ലക്ഷത്തോളം മയില്‍പ്പീലികളാണ് പിടികൂടിയത്. മരുന്ന് നിര്‍മ്മാണത്തിനായാണ് മയില്‍പ്പീലി കടത്തുന്നതെന്നാണ് വിവരം.

പിടിച്ചെടുത്ത മയില്‍പ്പീലികള്‍ക്ക് ഏകദേശം 5.25 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. തുഗ്ലബാദിലെ ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വെച്ചാണ് കസ്റ്റംസ് മയില്‍പ്പീലികള്‍ കണ്ടെത്തിയത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലാണ് മയില്‍പ്പീലികള്‍ എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി കസ്റ്റംസ് അറിയിച്ചു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button