IndiaKeralaLatest

യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിനും കൂടിക്കാഴ്ച നടത്തി. ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായാണ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയത്. ആഗോള നന്മയ്ക്ക് വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ലോയ്ഡ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻറെ വിശാലത പ്രതിരോധ പങ്കാളിത്തത്തിൻറെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു.
ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധം ത്വരിതപ്പെടുത്താനുള്ള വഴികൾ, ഇന്തോ-പസഫിക്ക് സഹകരണം വർധിപ്പിക്കുക, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈന നടത്തുന്ന ഇടപെടൽ, തീവ്രവാദം, അഫ്ഗാൻ സമാധാന പ്രക്രിയ തുടങ്ങിയ വിഷയങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ലോയ്ഡ് ജെ. ഓസ്റ്റിൻ ചർച്ച ചെയ്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യക്ക് പുറമെ ജപ്പാനിലും ദക്ഷിണ കൊറിയയിലും ഓസ്റ്റിൻ സന്ദർശനം നടത്തും

Related Articles

Back to top button