IndiaLatest

കോവിഡ് ; നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ധേശം. ആളുകള്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹികാകലം പാലിക്കുക എന്നിവ കൃത്യമായി നിര്വഹിക്കുന്നുണ്ടോ എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. കോവിഡ് വ്യാപനത്തില്‍ ജനങ്ങളുടെ അനാസ്ഥയാണ് കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. രോഗവ്യാപനത്തിന്റെ നിലവിലെ സാഹചര്യവും വരാനിരിക്കുന്ന ഉത്സവാവസരങ്ങളും മുന്‍നിര്‍ത്തി ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പടുന്നു. കഴിഞ്ഞ അഞ്ചു മാസങ്ങളായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി രാജ്യത്തെ കോവിഡ് സ്ഥിതി ആശങ്കാജനകമാണ്.

ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.15 കോടി കടന്നിരിക്കുകയാണ്. 1,15,55,284 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 1,59,558 പേര്‍ക്ക് കോവിഡ് മൂലം ജീവഹാനി സംഭവിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. പ്രതിദിനരോഗികളുടെ 80.63 ശതമാനത്തോളം ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം നിര്‍ദ്ധേശിക്കുന്നത്.

Related Articles

Back to top button