LatestThiruvananthapuram
എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ഒക്ടോബര്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് പിഎസ്സി. ഒക്ടോബര്‍ 23-ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് പരീക്ഷയും, 30-ാം തീയത് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് പരീക്ഷയും മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. ബോട്ട് ലാസ്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റി വെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷാ മാറ്റിവച്ചതെന്നാണ് പിഎസ്സിയുടെ വിശദീകരണം.
പുതുക്കിയ പരീക്ഷാ തീയതിയും പിഎസ്സി പ്രഖ്യാപിച്ചു. എല്‍ഡിസി പരീക്ഷകള്‍ നവംബര്‍ 20 നും എല്‍ജിഎസ് പരീക്ഷ നവംബര്‍ 27 -ാം തീയതിയുമാണ് നടത്തുക.