IndiaLatest

ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്യുമെന്ന് കേന്ദ്രം

“Manju”

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ പൂര്‍ണമായും റദ്ദാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍.രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്‌സ്‌ചേഞ്ചുകളുടെയും ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്) വിലാസം കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക്‌ചെയ്‌തേക്കും. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. അതെ സമയം ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്

രാജ്യത്ത് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ആര്‍ബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉള്‍പ്പടെ പലരാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സിക്ക് പകരം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയിട്ടുണ്ട്. അതിനുമുന്നോടിയായാണ് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍തടയാന്‍ ഐപി വിലാസം ബ്ലോക്ക്‌ചെയ്യുന്നത്. അഡള്‍ട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്‌ചെയ്യുന്നതിനെക്കുറിച്ചാണ് കേന്ദ്രം നീക്കമിടുന്നത് . അതേസമയം, ബിറ്റ്‌കോയിന്‍, ഇഥേറിയം ഉള്‍പ്പടെയുള്ള വികേന്ദ്രീകൃത കറന്‍സികള്‍ നിരോധിക്കാന്‍ അത്ര എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും വെളിപ്പെടുത്തുന്നത് .

Related Articles

Back to top button