IndiaLatest

വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

“Manju”

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന വെര്‍ച്വല്‍ ഓട്ടോപ്സി ഇന്ത്യയില്‍ ആരംഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (AIIMS) കഴിഞ്ഞ ദിവസം ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ വിര്‍ച്വല്‍ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്. പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ശരീരത്തില്‍ മുറിവുകളില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുമാണ് ‘ വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം’ ആരംഭിക്കുന്നത്. മൃതശരീരം മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തുന്നതെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം അറിയിച്ചു. വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ട സേവനം അടുത്തിടെയാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button