IndiaLatest

കരസേനക്കായി 1300 സായുധ വാഹനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കരസേനയ്ക്കായി 1300 സായുധ വാഹനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി. സ്വകാര്യകമ്പനിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസുമായി 1056 കോടി രൂപയുടെ കരാറില്‍ മന്ത്രാലയം ഒപ്പുവച്ചു. യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആയുധസജ്ജമായ വാഹനമാണിത്. ടാങ്ക് വേധ മിസൈലുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവ വഹിക്കാന്‍ സാധിക്കും. പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു മുന്‍ഗണന നല്‍കാനുള്ള ആത്മനിര്‍ഭര്‍ യജ്ഞത്തിനു പദ്ധതി ഊര്‍ജം പകരുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button