KeralaLatestThiruvananthapuram

തിരുവനന്തപുരത്ത്‌ കോവിഡ് ചികിത്സയ്ക്ക് അഞ്ച് കേന്ദ്രങ്ങൾ ‍കൂടി

“Manju”

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ചിറയിന്കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികൾ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കിൽ ആരംഭിച്ച രണ്ട് സി.എഫ്.എല്.റ്റി.സികളിൽ 250 പേർക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളിൽ ആവശ്യമുള്ള ജിവനക്കാരെയും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button