KeralaLatest

ഫ്രാന്‍സില്‍ നടന്ന കാനസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മാനവ് മികച്ച നടന്‍

“Manju”

മികച്ച നടനുള്ള പുരസ്കാരം നേടി മാനവ്. ഫ്രാന്‍സിലെ കാനസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലാണ് ഇരുമ്പ്എന്ന ചിത്രത്തിലെ പ്രകടനത്തിന് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നേരത്തെ ബെര്‍ലിന്‍ ഇന്‍ഡീ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരവും മാനവ് സ്വന്തമാക്കിയിരുന്നു.

നിതിന്‍ നാരായണന്‍ രചിച്ച്‌ പ്രതീഷ് ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത സാമൂഹിക പ്രസക്തിയുള്ള പ്രസ്തുത ചിത്രത്തിന്റെ ക്യാമറ ആനന്ദ് കൃഷ്ണയാണ് കൈകാര്യം ചെയ്യുന്നത്. തന്റെ രണ്ടു പെണ്‍മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാന്‍ മടിച്ചു നിന്നപ്പോള്‍ വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പില്‍ അവതരിപ്പിച്ചത്.

Related Articles

Back to top button