KeralaLatestThiruvananthapuram

കൊട്ടാരക്കര ശാന്തിഗിരിയില്‍ ‘സുകൃതം 2022’ ഏകദിനക്യാമ്പ് ഡിസം.25 ന്

ശാന്തിഗിരി ഗുരുമഹിമയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ശാന്തിഗിരി ഗുരുമഹിമയുടെ ‘സുകൃതം-2022’ ഏകദിനക്യാമ്പ് നടക്കും.  ഡിസംബർ 25 ഞായറാഴ്ച  രാവിലെ ആരംഭിക്കുന്ന ഏകദിന ക്യാമ്പ് ആശ്രമം ജനറല്‍ സെക്രട്ടറി സർവാദരണീയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.  രാവിലെ 6 മണിയുടെ ആരാധനക്ക് ശേഷമാണ് ക്യാമ്പ് തുടങ്ങുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഗുരുമഹിമ അംഗങ്ങൾ പങ്കെടുക്കുന്നതാണ്. എല്ലാ ഗുരുമഹിമ അംഗങ്ങളേയും  ‘സുകൃതം 2022 ‘ ഏകദിന ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗുരുമഹിമ കൊട്ടാരക്കര ഏരിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Related Articles

Back to top button