Latest

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അപരന്‍

“Manju”

ചൈനയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അപരന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാന്‍വേ ആണ് ഹിമാലയനെ കോപ്പി അടിച്ച്‌ ജി30 എന്ന പേരില്‍ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കിയത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ജി30-എക്‌സ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ജി30 ലഭ്യമാണ്.

ഹിമാലയന്‍ ആരാധകര്‍ 2021 മോഡലില്‍ പ്രതീക്ഷിച്ച പല ഫീച്ചറുകളും ഇതിലുണ്ട്.ഹാന്‍വേ ജി30-യില്‍ 26.5 പിഎസ് പവറും, 22 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 249.2 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ്.. 35 എംഎം അപ്സൈഡ് ഡൗണ്‍ മുന്‍ സസ്‌പെന്‍ഷനും, മോണോ പിന്‍ സസ്പെന്‍ഷനും ആണ് ഹാന്‍വേ ജി30-യ്ക്ക്. 280 എംഎം ഡിസ്ക് മുന്‍ചക്രത്തിലും 240 എംഎം ഡിസ്ക് പിന്‍ചക്രത്തിലും ഡ്യുവല്‍ ചാനല്‍ എബിഎസ്സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.17,280 യുവാന്‍ (ഏകദേശം 1.92 ലക്ഷം) ആണ് ഹാന്‍വേ ജി30-യുടെ വില.

Related Articles

Back to top button