India

ബസ് യാത്രക്കാരിയുടെ മരുന്നുകുപ്പി തിരികെ നൽകാൻ പോലീസുകാരൻ ചെയ്തത്: വീഡിയോ

“Manju”

ബംഗളൂരു : പോലീസുകാർ വാഹനത്തിന് കൈ കാണിച്ചാൽ നിർത്താതെ പോകാനാണ് പലരും ശ്രമിക്കാറുള്ളത്. അത് ചെക്കിംഗും മറ്റും പേടിച്ചാണെന്നുള്ള കാര്യവും വാസ്തവമാണ്. എന്നാൽ ഇത്തരത്തിൽ ബൈക്കുകാരനെ കൈകാണിച്ച് നിർത്തി പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത സഹായമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ബൈക്കിൽ യാത്രചെയ്തിരുന്നയാളെ വഴിയിൽ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കർണാടകയിലേയ്ക്കാണോ പോകുന്നത് എന്നും ഉദ്യോഗസ്ഥൻ ചോദിച്ചു. അവിടേയ്ക്കാണെന്ന് പറഞ്ഞപ്പോൾ ഒരു മരുന്ന് കുപ്പിയെടുത്ത് കൊടുത്തു. കർണാടക റൂട്ടിൽ ഒരു ബസ് പോയിട്ടുണ്ട്. ബസിൽ യാത്ര ചെയ്തിരുന്ന ഒരു അമ്മയുടെ കയ്യിൽ നിന്ന് മരുന്ന് കുപ്പി റോഡിൽ വീണിരുന്നു. അത് തിരികെ നൽകണമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

മരുന്ന് വാങ്ങിയ ശേഷം ബൈക്കുകാരൻ ബസിന് പുറകെ പാഞ്ഞു. ബസ് നിർത്തിച്ച് മരുന്ന് ആ അമ്മയ്ക്ക് നൽകുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ‘മിഷൻ അക്കംപ്ലിഷ്ഡ്’ എന്നാണ് മരുന്ന് നൽകിയതിന് ശേഷം ഇയാൾ പറയുന്നത്.

Related Articles

Back to top button