KeralaLatest

സിപിഎം അക്രമം അഴിച്ചുവിടുന്നു; സി.പി. രാധാകൃഷ്ണന്‍

“Manju”

തിരുവനന്തപുരം: പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണന്‍. കാട്ടാക്കട മണ്ഡലത്തില്‍ അടക്കം ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകള്‍ ആക്രമിക്കുകയാണ്. പ്രത്യശാസ്ത്ര അടിത്തറ നഷ്ടപ്പെട്ട മാര്‍ക്സിസ്റ്റു പാര്‍ട്ടി അക്രമത്തിലൂടെ ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ശ്രമിക്കുകയാണ്. അക്രമങ്ങളില്‍ പൊറുതിമുട്ടി കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസിന് പോലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തേണ്ടിവന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് ഇവിടെയും ഉണ്ടാകും. ഇനിയും അക്രമം തുടര്‍ന്നാല്‍ അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും മുങ്ങിയ ഇടതുസര്‍ക്കാരിനെ കേരളത്തിലെ ജനം അറബിക്കടലിലെറിയും. ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി ഡി. രാജയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസിയല്ലാത്ത ഒരാള്‍ വിശ്വാസകാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് ? മുസ്ലിം പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കാനം ആവശ്യപ്പെടുമോ ? പുറമെ മതേതരത്വം പറയുന്നവര്‍ അകമേ മതമൗലികവാദം പറയുന്നവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button