KeralaLatest

എംജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

“Manju”

കോട്ടയം: ഏപ്രില്‍ 5,6,7 തീയതികളിലായി എംജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷകള്‍ നീട്ടുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റര്‍ എംഎഡ് (2 വര്‍ഷ കോഴ്‌സ് 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ്), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് നീട്ടി.

Related Articles

Back to top button