IndiaKeralaLatest

സിക്കിം അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി ചൈന

“Manju”

ദില്ലി: സിക്കിമിലെ ഇന്ത്യചൈന അതിര്‍ത്തിയായ നാകു ലാ ബോര്‍ഡറിന് സമീപത്തായി ചൈന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുടെ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്ന സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ ഈ പ്രദേശത്ത് ചൈനീസ് കരസേനയുടെ റോഡുകളുടെയും പുതിയ പോസ്റ്റുകളുടെയും നിര്‍മ്മാണത്തെ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനുശേഷം നകു ലയ്ക്ക് എതിര്‍വശത്തുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) പ്രവര്‍ത്തനം വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച്‌ 12ന് പുറത്തുവന്ന സാറ്റ് ലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക വാഹനങ്ങളുടെയും പുതിയ സൈനിക ക്യാമ്പ് ആരംഭിച്ചതിന്റെയും തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. നകു ലാ ബോര്‍ഡറിന്റെ നാല് കിലോ മീറ്റര്‍ അകലെയാണ് ചൈന ഈ നീക്കം നടത്തിയിരിക്കുന്നത്.

നേരത്തെ ലഡാക്കിലെ മേഖലകളില്‍ ചൈന സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മേഖലകളില്‍ ഒന്നാണ് ഡോക്ലാം, നാക് ലാ മേഖലകള്‍. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഫെബ്രുവരിയില്‍ ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പെട്രോളി്ംഗ് പോയിന്റ് 15, ഗോഗ്രാ എന്നീ മേഖലകളില്‍ സൈനിക പിന്മാറ്റത്തില്‍ ധാരണയില്‍ എത്തിയിരുന്നു.

 

Related Articles

Back to top button