KeralaLatest

കേരളീയ നവോത്ഥാനത്തിന്റെ സമാരംഭകരിൽ പ്രമുഖനാണ് ചട്ടമ്പിസ്വാമികൾ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : ജാതി ശ്രേഷ്ഠത മറ്റെന്തിനേക്കാളും മീതെയാണ് എന്ന തെറ്റിധാരണയിൽ കേരളം ഭ്രമിച്ചിരുന്ന കാലത്ത് കേരളത്തെ നവോത്ഥാനത്തിലേക്ക് കൊണ്ടുപോയ സമാരംഭകരിൽ പ്രമുഖനാണ് ചട്ടമ്പി സ്വാമികളെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അസാധാരണമായ ഒരു ജന്മവാസന അദ്ദേഹത്തിനുണ്ടായിരുന്നു. കാഷായം ധരിക്കാത്തതും സന്ന്യാസ നാമത്തിലറിയപ്പെടാനാഗ്രഹിക്കാത്തതും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. ചട്ടമ്പി സ്വാമി സാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടനുബന്ധിച്ച് ഭാരത് ഭവനിൽ സംഘടിപ്പിച്ച സ്മൃതിപൂജാ വർഷം ഗുരുവന്ദനം ഗുരുപൂജാ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. നാരായണീയഹംസം ബ്രഹ്മശ്രീ ഹരിദാസ്ജി മുഖ്യ പ്രഭാഷണവും നടത്തി. തുടര്‍ന്ന് ഡോ. റ്റി. ശാന്തകുമാരി, കലാമണ്ഡലം വിമലാ മേനോന്‍, റിഗാറ്റ ഗിരിജ, നന്ദിനി കണ്ണന്‍, ഡോ. കെ.എസ്.സന്ധ്യ, രജ്ഞിനി സുധീരന്‍, ജയന്തി, ആര്‍.ബി.ഭദ്ര, ആര്‍. പത്മാവതി, സിത്താര ബാലകൃഷ്ണന്‍, ഷീല എബ്രഹം എന്നീ കലാകാരികളേയും സാമൂഹ്യപ്രവര്‍ത്തകരെയും ആദരിക്കുന്നു. അഡ്വ.കെ.ചന്ദ്രിക, ബാലുകിരിയത്ത്, അഡ്വ.വിജയ് മോഹന്‍, കോട്ടുകാല്‍ കൃഷ്ണകുമാര്‍, ശ്രീവത്സന്‍ നമ്പൂതിരി, മുക്കംപാലമൂട് രാധാകൃഷ്ണന്‍, റോബി്ൻ സോവ്യർ, ഗോപന്‍ ശാസ്തമംഗലം, ജി. വിജയകുമാര്‍, .പ്രേമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ചടങ്ങിന് ചട്ടമ്പി സ്വാമി സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും ജയശ്രീ ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button