Uncategorized

ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്

“Manju”

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച്‌ 2022 നവംബറില്‍ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനമായി കുറഞ്ഞു. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 നവംബറില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 8.08 ബില്യണ്‍ ഡോളറായിരുന്നു. ന്നാല്‍ 2022 നവംബറില്‍ ഇത് 7.65 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഇലക്‌ട്രോണിക് സാധനങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് ഇന്ത്യയിലേക്ക് വരാറുള്ളത്. ഇതില്‍ തന്നെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങള്‍.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്നത് തുടര്‍ച്ചയായ രണ്ടാം മാസമാണ്.

 

Related Articles

Back to top button