India

എയർ ഇന്ത്യ വണ്ണിൽ നരേന്ദ്രമോദിയുടെ ആദ്യ യാത്ര

“Manju”

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയത് വിവിഐപി വിമാനമായ എയർ ഇന്ത്യ വണ്ണിൽ . രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് മാത്രമായി ഉപയോഗിക്കാനുളള വിമാനമാണിത് . കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ ബോയിങ്777 വിമാനം അമേരിക്കയില്‍ നിന്നും വാങ്ങിയത്.

നവംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിമാനത്തില്‍ യാത്ര നടത്തി വിമാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. എഐ-വണ്ണില്‍ നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. രാവിലെ എട്ടുമണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30 ഓടെ ധാക്ക വിമാനത്താവളത്തിൽ എയർ ഇന്ത്യ വൺ ലാന്റ് ചെയ്തു.

യു എസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടിയാണ് ഇതിന്റെ വില. ആഢംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിംഗ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്

Related Articles

Back to top button